തിരുവനന്തപുരം : രണ്ടരമാസത്തെ അവധിക്കുശേഷം ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെ തുടര്‍ന്ന് ജേക്കബ് തോമസിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഐഎംജി ഡയറക്ടറായിട്ടാണ് പുതിയ ചുമതലയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് കൈമാറും.
അവധി അവസാനിപ്പിച്ച് തിരിച്ച് എത്തിയാല്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിന്റെ അവധി ഇന്നാണ് അവസാനിക്കുന്നത്.
Post Your Comments