KeralaNattuvarthaLatest News

ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തി കാട്ടുപോത്ത്

വയനാട്.

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍കുളത്തു ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയത്‌ ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. യവനാര്‍കുളം ആയുര്‍വ്വേദ ഡിസ്‌പെന്‍സറിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ കാട്ടുപോത്തിനെ പ്രദേശവാസികള്‍ കണ്ടത്.

ഞായറഴ്ച രാത്രി തലപ്പുഴ ഇടിക്കര ഭാഗത്ത് കണ്ട ഈ കാട്ടുപോത്തിനെ നാട്ടുകാര്‍ തുരത്തിയിരുന്നു. ആ കാട്ടുപോത്താണ് ഇപ്പോള്‍ യവനാര്‍കുളത്ത് നട്ടുകാരിൽ ഭീതി വിതയ്ച്ചു വീണ്ടും ഇറങ്ങിയത്. വനമേഖലയിൽ നിന്നും കിലേ മീറ്റർ ദൂരത്താണ് കാട്ടുപോത്ത് എത്തിയിരിക്കുന്നത്. ഇത് കൂട്ടം തെറ്റി എത്തിയതണന്ന് വനം വകുപ്പ് ജീവനക്കാർ പറയുന്നത്.

തലപ്പുഴ | പോലിസിന്റെയും തലപ്പുഴ, മക്കിയാട്, വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേർന്ന് കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി . നൂറ്കണക്കിന് അളുകൾ കാട്ടുപോത്തിനെ കാണുന്നതിനായി എത്തിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button