മലപ്പുറം:വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകരുടെ ആവേശത്തെ ഒട്ടും ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ലീഗിന് പ്രതിഷേധമോ ആശങ്കയോ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ചെന്നും അവര്‍ ഉചിതമായ തീരുമാനം തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെയാണ് പത്രിക സമര്‍പ്പിച്ചത്. മലപ്പുറം മണ്ഡലത്തില്‍ തനിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ ലീഗ് പ്രസിഡന്റ് യുഎ ലത്തീഫാണ് കുഞ്ഞാലിക്കുട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി.വിപി സാനുവാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ എതിരാളി
Post Your Comments