ന്യൂഡൽഹി: 11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് യുദ്ധവിമാനത്തിൻറെ കാര്യത്തിൽ വ്യോമസേന അനുഭവിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു.
മാവോയിസ്റ്റുകൾക്കെതിരെയുള്ള സമരത്തിന് വ്യോമസേന തയാറാണ്. സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ പാക് തീവ്രവാദ ആക്രമണങ്ങൾക്കെതിരെ പടയൊരുക്കത്തിന് വ്യോമസേന തയാറാണെന്നും ധനോവ ഇന്ത്യൻ എക്സപ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ നമ്മുടെ അതിർത്തികുള്ളിൽ നിന്നുള്ള യുദ്ധം പ്രോത്സാഹിപ്പിക്കരുത്. യാദൃച്ഛികമായി സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ അതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments