MollywoodCinemaMovie SongsEntertainment

മലയാളസിനിമയില്‍ നായകന്മാരുടെ കൂട്ടിയിടി; വിനീത് ശ്രീനിവാസന്‍റെ മനസ്സിലും അങ്ങനെയൊരു മോഹമോ?

 

ആദ്യം പാട്ടുകാരനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട വിനീത് ശ്രീനിവാസന്‍ പിന്നീട് അഭിനയ രംഗത്തേക്ക് കടന്നുവരികയായിരുന്നു. ‘സൈക്കിള്‍’ എന്ന ജോണി ആന്റണി ചിത്രത്തിലൂടെ തുടക്കം കുറിച്ച വിനീത് വീണ്ടും റൂട്ട് മാറ്റി സംവിധായകന്‍റെ റോളിലെത്തി. ആദ്യ ചിത്രമായ ‘മലര്‍വാടി’ ഹിറ്റായതോടെ വിനീത് സംവിധായകനെന്ന നിലയില്‍ പേരെടുത്തു. രണ്ടാമത്തെ ചിത്രം ‘തട്ടത്തിന്‍ മറയത്ത്’ മെഗാ ഹിറ്റായാതോടെ വിനീത് മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറി .

ശോഭനയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ‘തിര’ വേണ്ടത്ര ശ്രദ്ധ നേടിയില്ലങ്കിലും ‘വടക്കന്‍ സെല്‍ഫി’യില്‍ രചന നിര്‍വഹിച്ചു കൊണ്ട് വിനീത് മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം ചെയ്ത ‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യ’മാണ് വിനീത് അവാസാനം ചെയ്ത ചിത്രം. കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ചിത്രം. അതിനുശേഷം പുതിയതായി ഒന്നും പ്രഖ്യാപിക്കാതെ നായകനായി വെള്ളിത്തിരയില്‍ മിന്നിതിളങ്ങുകയാണ് താരം.
ഈ വര്‍ഷം പുറത്തിറങ്ങിയ ‘എബി’ ഭേദപ്പെട്ട വിജയം നേടിയെടുത്തത് വിനീത് ശ്രീനിവാസനെ തിരക്കുള്ള നടനാക്കി മാറ്റുകയാണ്.

പെരുന്നാള്‍ റിലീസായി ഒരുങ്ങുന്ന ലിയോ തദേവൂസിന്റെ ‘ഒരു സിനിമാക്കാര’നാണ് വിനീതിന്‍റെ പുതിയ ചിത്രം. വിനീതിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്സം പല പ്രമുഖ സംവിധായകരും. വിനീത് നായകനാകുന്ന മറ്റു ചിത്രങ്ങളുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നു വരികയാണ്‌. വിനീതെന്ന സംവിധായകനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ കുറേക്കൂടി കാത്തിരിക്കേണ്ടി വരും കാരണം ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് തകര്‍ക്കുന്ന തിരക്കിലാണ് താരമിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button