കാലിഫോര്‍ണിയ: പ്ലേ സ്റ്റോറില്‍ പുതിയ മാല്വെറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. സേവ്യര്‍ എന്ന മാല്വെറിന്റെ സാന്നിധ്യം പ്ലേ സ്റ്റോറിലെ എണ്ണൂറിലധികം ആപ്ലിക്കേഷനുകളില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
ട്രെന്‍ഡ് ലാബ്സ് ഇന്റലിജന്‍സാണ് മാല്‍വെര്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഫോട്ടോ മാനിപ്പുലേറ്റര്‍, വാള്‍പേപ്പര്‍, റിംഗ്ടോണ്‍ ചേഞ്ചര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളിലാണ് സേവ്യറിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
സേവ്യര്‍ മാല്‍വെര്‍ രണ്ടു വര്‍ഷത്തിലധികമായി പ്ലേ സ്റ്റോറിലുണ്ടെന്നാണ് ട്രെന്‍ഡ് ലാബ്സ് പറയുന്നത്. ഈ മാല്വെറിന്റെ സാന്നിധ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുകവഴി ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ കയറ്റി കൂടുതല്‍ മാല്വെറുകളെ ഡൗണ്‍ലോഡ് ചെയ്യാന്‍ സേവ്യറിനു കഴിയും. പെട്ടെന്നു തിരിച്ചറിയപ്പെടാത്ത തരത്തിലാണ് സേവ്യറിനെ വികസിപ്പിച്ചിരിക്കുന്നത്.
Post Your Comments