Latest NewsIndia

7000 ലിറ്റര്‍ മദ്യം റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു

ഗയ: 7000 ലിറ്റര്‍ വരുന്ന മദ്യം വ്യത്യസ്ത രീതിയില്‍ നശിപ്പിച്ച് പോലീസ്. മദ്യക്കുപ്പികള്‍ റോഡില്‍ നിരത്തി റോഡ് റോളര്‍ കയറ്റിയിറക്കി നശിപ്പിക്കുകയായിരുന്നു. 30 ലക്ഷം രൂപ വില വരുന്ന മദ്യമാണ് നശിപ്പിച്ചത്.

മദ്യ നിരോധനത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കടത്തുന്നതിനിടയില്‍ പോലീസ് പിടിച്ചെടുത്ത മദ്യമാണ് നശിപ്പിച്ചത്. ജൂണില്‍ റോഹ്താസ് ജില്ലയില്‍ ഇതേ രീതിയില്‍ 60,000 ലിറ്റര്‍ മദ്യം പോലീസ് നശിപ്പിച്ചിരുന്നു. 2016 ലാണ് ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നത്.

മദ്യം വില്‍പന നടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് ബീഹാര്‍ സര്‍ക്കാറിന്റെ മദ്യനയത്തിലുള്ളത്. മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബാക്കിയുള്ള മദ്യത്തിന്റെ പഴയ ശേഖരം കഴിഞ്ഞ മെയ് 31ന് നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സുപ്രീം കോടതി വിധി പ്രകാരം സമയം ജൂലൈ 31 ലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button