Latest NewsCinemaMovie SongsEntertainment

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കോടി രൂപ ധനസഹായം വാഗ്ദാനം ചെയ്ത് രജനികാന്ത്

 

കൃഷി നഷ്ടത്തിലായതോടെ സമരത്തിന് ഇറങ്ങിയ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഒരു കോടി രൂപയാണ് രജനികാന്ത് കര്‍ഷകര്‍ക്ക് നല്‍കുന്നത്. സമരത്തിലുള്ള കര്‍ഷകരെ സന്ദര്‍ശിച്ച രജനികാന്ത് അവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ധന സഹായം പ്രാഖ്യപിച്ചത്.

ഡിസംബര്‍ 12ന് രജനിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന അഭ്യൂഹം ഇതോടെ വീണ്ടും ശക്തമാവുകയാണ്. രജനിയുടെ രാഷ്ട്രീയ പ്രവേശനം നേരത്തേ ചര്‍ച്ചയായിരുന്നെങ്കിലും ഇത്തവണ അത് ശക്തമാണ്. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം രജനിയുടെ പ്രവേശനത്തിന് ഏറ്റവും അനുയോജ്യമാണെന്നാണ് റിപ്പോര്‍ട്ട്. അടുപ്പമുള്ളവരോടെല്ലാം ഇതേക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്നും ഉടന്‍ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്നും സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button