വായനയുടെ രുചി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വ്യത്യസ്തനായ ഒരു വ്യക്തിയെ പരിചയപ്പെടാം. കുപ്പത്തൊട്ടിയില്‍ നിന്നും കിട്ടിയ ഒരു പുസ്തകം കൊണ്ട് ലൈബ്രറി എന്ന വലിയ ആശയത്തിലേക്ക് സഞ്ചരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത ഒരു ശുചീകരണ തൊഴിലാളി. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഒരു ശുചീകരണത്തൊഴിലാളിയാണ് ജോസ് ആല്‍ബര്‍ട്ടോ ഗുട്ടിറെസ്. കൊളംബിയ സ്വദേശിയായ ജോസ് ഇരുപത്തയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു വമ്പന്‍ ലൈബ്രറിയുടെ ഉടമയാണ്. വായനക്കാര്‍ വായിച്ച ശേഷം ചപ്പുചവറുകൂനകളിലേക്ക് വലിച്ചെറിഞ്ഞ പുസ്തകങ്ങള്‍ ചേര്‍ത്താണ് ജോസ് ലൈബ്രറി ആരംഭിച്ചത്. ശുചീകരണത്തൊഴിലാളി ആയതിനാല്‍ മാലിന്യം നിറഞ്ഞ പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ലഭിച്ച പുസ്തകങ്ങള്‍ ശേഖരിക്കുകയും അതിനെ ഒരു ലൈബ്രറിയായി ക്രമീകരിക്കുകയുമായിരുന്നു ഇദ്ദേഹം.
ഇരുപത് വര്‍ഷം മുമ്പാണ് ലൈബ്രറിയിലെക്കുള്ള ആദ്യ പുസ്തകം ജോസിന്റെ കൈയില്‍ കിട്ടിയത്. അന്നാ കരീനിനയുടെ ഒരു പതിപ്പ് ചവറുകൂന വൃത്തിയാക്കുമ്പോള്‍ അദ്ദേഹത്തിനു ലഭിച്ചത്. ആ കൃതിക്ക് പിന്നാലെ ലിറ്റില്‍ പ്രിന്‍സ്, ഇലിയഡ് അങ്ങനെ പല പുസ്തകങ്ങളും ജോസിന്റെ പക്കലെത്തി. ഇന്ന് 25000 പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന ലൈബ്രറിക്ക് കാരണമായത് അന്ന് ലഭിച്ച ആ പുസ്തകമായിരുന്നു. ഈ പുസ്കങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ 2000 ല്‍ ഈ പുസ്തകശേഖരത്തെ അദ്ദേഹം സൗജന്യ ലൈബ്രറിയാക്കി മാറ്റി.
ആദ്യമൊക്കെ അയല്‍വാസികളായിരുന്നു പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് ജോസിന്റെ അടുക്കെലത്തിയിരുന്നത്. പിന്നീട് ആവശ്യക്കാര്‍ ഏറുകയായിരുന്നു. ഇന്ന് സാന്‍ിയാഗോയിലും മറ്റും നടക്കുന്ന പല അന്താരാഷ്ട്ര പുസ്തകമേളകളിലെയും ക്ഷണിതാവാണ് ജോസ്. ചെറുപ്പത്തില്‍ കാര്ട്ടൂണുകള് വായിച്ചു തന്ന അമ്മയാണ് വായനയോടുള്ള ഇഷ്ടത്തിനു കാരണക്കാരിയായതെന്നും ജോസ് കൂട്ടിച്ചേര്‍ക്കുന്നു. വീടിന്റെ അടിയിലെ നില ലൈബ്രറിക്കായി മാറ്റി വച്ചിരിക്കുകയാണ്. ജോസിന്റെ പുസ്തകശേഖരണത്തെ കുറിച്ചറിഞ്ഞ് നിരവധിയാളുകളാണ് ജോസിന്റെ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നത്.
Post Your Comments