യൂഡൽഹി•കേന്ദ്ര ആരോഗ്യ മന്ത്രാലയം ചില മരുന്നു ഫോര്‍മുലേഷനുകളുടെ ഉത്പാദനം, വില്‍പ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ചു. നിംസുലൈഡ്+ ലിവോസിട്രിസിൻ, ഒഫ്ലോസാസിൻ+ ഒർണിഡാസോൾ (ഇൻജക്ഷൻ), ജെമിഫ്ലോസാസിൻ+ആബ്രോക്സോൾ, ഗ്ലുകോസാമിൻ+ഇബുപ്രോഫൻ, ഇറ്റോഡോലാക്+പാരസെറ്റാമോൾ എന്നിവയാണ് നിരോധിച്ചത്.
സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്നു വില്‍പ്പനക്കാര്‍, ആശുപത്രി ഫാര്‍മസികള്‍, മറ്റു ആരോഗ്യ
സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിരോധിച്ച കോംമ്പിനേഷന്‍ മരുന്നുകളുടെ വില്‍പ്പന ഉടന്‍ നിര്‍ത്തണമെന്നും വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് നിര്‍ദ്ദേശം നല്കി. നിരോധിച്ച മരുന്നുകളുടെ വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചിട്ടുണ്ട്.
Post Your Comments