Latest NewsKeralaNews

കടകംപള്ളിയെക്കാള്‍ ഭേദം മണി: വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കൊച്ചി മെട്രോ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പം കുമ്മനം യാത്ര ചെയ്തതിനെ കുറ്റപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടകംപള്ളിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തിനോട് കാണിക്കുന്നു എന്നും കടകംപള്ളിയേക്കാൾ ഭേദം എം.എം മണിയാണെന്ന് തോന്നിപ്പോകുന്നു എന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ട. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി. എം. ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്. മുഖ്യമന്ത്രിയോടൊപ്പം രാജിവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പി. ആർ. ഡി നൽകിയ പരസ്യത്തിൽ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോൾ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാൾ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button