റമദാൻ പ്രാർഥനകൾക്ക് മാത്രമല്ല സ്വയം തിരിച്ചറിവിന്റെയും പാപപരിഹാരത്തിന്റെയും കാലം കൂടിയാണ്. സ്വന്തം ജീവിതത്തെ ഒന്ന് അവലോകനം ചെയ്യാനും നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വേണ്ടി റമദാൻ മാസത്തെ നമുക്ക് പ്രയോജനപ്പെടുത്താം.
നമ്മൾ എല്ലാവരും പാപം ചെയ്യുന്നവരാണ്, ആരും പൂർണരല്ല എന്ന ബോധ്യത്തോടു കൂടി നമുക്ക് റമദാനിൽ നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാം. അതിനു വേണ്ടി നമ്മൾ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ സ്ഥിരം ആയിരിക്കണം. മരിക്കും വരെ അവയെ നമ്മൾ പിന്തുടരണം.
റമദാന്റെ പുണ്യം മനസ്സിൽ മാത്രമല്ല നമുക്ക് ചുറ്റുമുള്ള കാര്യങ്ങളിലും കണ്ടെത്തുവാൻ ശ്രമിക്കണം. സ്വയം നല്ല ശീലങ്ങൾ കൊണ്ടുവരാൻ മനസിനെയും ശരീരത്തിനെയും പ്രോത്സാഹിപ്പിക്കുവാനും കഴിയണം. റമദാന്റെ പരിശുദ്ധി മനസ്സിൽ ഉണ്ടെങ്കിൽ ഉറപ്പായും നമുക്ക് ദുഷ്ചിന്തകളെയും ദുശീലങ്ങളെയും ജീവിതത്തിൽ നിന്നും പുകച്ചു ചാടിക്കാൻ കഴിയണം.
റമദാനെ പറ്റി കൂടുതൽ വായിച്ചറിയുകയും അതിനെ പറ്റി സംസാരിക്കുവാനും കഴിയണം.അക്കാര്യത്തിൽ അഗാധമായ അറിവുള്ള ആളുകളോട് റമദാന്റെ ദൈവികതയെ പറ്റിയും പുണ്ണ്യത്തെ പറ്റിയും കൂടുതൽ ചോദിച്ചു പഠിക്കുക. അതുവഴി പുതുതായി ലഭിച്ച ജ്ഞാനത്തെ സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കാനും ശ്രമിക്കണം.അതിന്റെ ഫലമായി സാവധാനം നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരും.
റമദാന്റെ തുടക്കത്തിലേ ഒരു പ്ലാൻ തയ്യാറാക്കുക. അതിൽ ഉൾപെടുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ആത്മീയവും വ്യക്തിഗതവുമായ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നതാവണം.ഓരോ ദിവസവും ഖുറാനിലെ ഒരു ഭാഗം വായിക്കുമ്പോൾ അതിൽ നിന്നും കുറച്ചു നല്ല പാഠങ്ങൾ ഉൾകൊണ്ട് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രെമിക്കണം.ജീവിതത്തിൽ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ മാനസികമായി നമ്മൾ ബോധവാൻ ആയിരിക്കുകയും മനസിനെ അതിനു വേണ്ടി പാകപെടുത്തി എടുക്കുകയും വേണം.നമുടെ മനസ്സിൽ കടന്നു കൂടുന്ന ചിന്തകളെ പറ്റിയും ബോധവാനായിരിക്കണം.
റമദാൻ മുതൽ ആരോഗ്യകരമായ ആഹാരമെ കഴിക്കു എന്ന് തീരുമാനിച്ചാൽ ദോഷകരമായ ആഹാരങ്ങളെ പറ്റിയുള്ള ചിന്തകൾ നിയന്ത്രിച്ചു നിർത്താനും കഴിയണം. ഈ ദുഷ്ചിന്തകളെ അടക്കി നിർത്തി നേരായ കാര്യങ്ങൾ മാത്രം ചിന്തിയ്ക്കാനുള്ള കഴിവ് നമുക്ക് റമദാനിൽ നേടിയെടുക്കാം.
Post Your Comments