Latest NewsNewsInternationalLife Style

വെളിച്ചെണ്ണ ഹാനികരമെന്ന് ഗവേഷകർ

ന്യൂയോര്‍ക്ക്: വെളിച്ചെണ്ണയും അനാരോഗ്യകരമെന്ന് അമേരിക്കന്‍ ഗവേഷകര്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമെന്ന പേരിലാണ് വെളിച്ചെണ്ണ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. വെളിച്ചെണ്ണയിലെ കൊഴുപ്പ് മറ്റ് കൊഴുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരീരത്തിന് ദോഷകരമല്ല എന്ന കണ്ടെത്തലാണ് ഇതിന് ആധാരം. പക്ഷെ ഇക്കാര്യം സാക്ഷ്യപ്പെടുത്താന്‍ കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യത്തിന് ഹാനീകരമായ പൂരിത കൊഴുപ്പ് ( saturated fat ) വെളിച്ചെണ്ണയില്‍ 82 ശതമാനമാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ വെളിച്ചെണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനീകരമായ കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകും. ഒലിവെണ്ണയോ, സൂര്യകാന്തി എണ്ണയോ ഉപയോഗിക്കുന്നതാണ് നല്ലതെന്നും എഎച്ച്എ നിര്‍ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button