ചെന്നൈ : തിരുവനന്തപുരത്തേയും ചെന്നൈയേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ജലഗതാഗത പദ്ധതി എത്തുന്നു. ജലഗതാഗത പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്രഗതാഗത സഹമന്ത്രി പൊന്‍രാധാകൃഷ്ണന്‍ അറിയിച്ചു. തീരദേശ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ജലഗതാഗത പാത നിലവില്‍ വരുന്നതോടുകൂടി ഈ പ്രദേശങ്ങളിലെ ജില്ലകള്‍ തമ്മില്‍ മികച്ച ബന്ധം രൂപപ്പെടുമെന്നും രാജ്യത്തുടനീളം ഉള്‍നാടന്‍ ജലഗതാഗത പദ്ധതി തുടങ്ങാന്‍ സര്‍ക്കാരിന് ആലോചനയുണ്ടെന്നും പൊന്‍രാധാകൃഷ്ണന്‍ അറിയിച്ചു. കന്യാകുമാരിയേയും നാഗപട്ടണത്തേയും ഉള്‍പ്പെടുത്തിയാണ് ജലഗതാഗത പാത വരുന്നത്.
Post Your Comments