തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച മദ്യവ്യവസായി ബിജു രമേശ് മദ്യക്കച്ചവടം അവസാനിപ്പിക്കാനൊരുങ്ങുന്നു. നിലവിലുള്ള ബാറുകളുടെ നിലവാരമുയര്‍ത്താതെയും പുതിയ ലൈസന്‍സിന് അപേക്ഷിക്കാതെയുമാണ് പുതിയ തീരുമാനം. എന്നാല്‍ രാജധാനി ഗ്രൂപ്പിന് കീഴില്‍ നിലവിലുള്ള ഒമ്പത് ഹോട്ടലുകള്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളായി തുടരും. ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. മറ്റ് വ്യവസായങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ബിജു രമേശ് പറഞ്ഞു.
28 കൊല്ലം മുമ്പ് വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് മദ്യക്കച്ചവടം തുടങ്ങിയത്. തലസ്ഥാനത്തെ പ്രധാന വ്യവസായിയായിരുന്ന അച്ഛന്‍ രമേശന്‍ കോണ്‍ട്രാക്ടര്‍ക്കും തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ കച്ചവടത്തിന് പ്രതികൂല സാഹചര്യമുള്ള കേരളത്തില്‍ ഇനിയും മദ്യം വില്‍ക്കാനില്ല. അപേക്ഷിച്ചാല്‍ നിലവിലുള്ള ഹോട്ടലുകളില്‍ മൂന്നെണ്ണത്തിന് ബാര്‍ ലൈസന്‍സ് കിട്ടും. ഒരു പുതിയ ലൈസന്‍സിന് അപേക്ഷിക്കാനും കഴിയും. എന്നാല്‍ അതിനില്ല -അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യവര്‍ജ്ജന നയത്തോട് യോജിപ്പില്ല. മദ്യപിക്കുന്നവരെ മദ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയല്ല, പകരം പുതിയ ആളുകള്‍ ആസക്തരാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ബാര്‍ കോഴ അന്വേഷണത്തിന്റെ പോക്കില്‍ തൃപ്തിയില്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ബിജു രമേശ് പറഞ്ഞു.
Post Your Comments