ജനീവ: ഇറാക്കിലെ മൊസൂളില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഒരുലക്ഷത്തിലധികം സാധാരണ ജനങ്ങളെ പിടികൂടി മനുഷ്യകവചമാക്കി ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ. 2014 ൽ ഐഎസ് പിടിച്ചെടുത്ത മൊസൂളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറക്കി സൈന്യം ശ്രമിക്കുമ്പോൾ അവിടെ നിന്ന് പിന്‍വാങ്ങുന്ന ഐഎസ് പോരാളികള്‍ ജനങ്ങളുമായിട്ടാണ് പിൻവാങ്ങുന്നത്.
അതേസമയം പോരാട്ടം തുടരുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിന് ഭക്ഷണോ, വെള്ളമോ, വൈദ്യുതിയോ ബാക്കിയുണ്ടാകില്ല. രക്ഷപെടാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചുകൊല്ലുകയാണ് ഇവർ ചെയ്യുന്നത്. ഇതിനോടകം 862,000 പേര്‍ ഇവിടെ നിന്ന് നീക്കം ചെയ്യപ്പെടുകയും ഇതില്‍ 195,000 പേര്‍ തിരിച്ചെത്തുകയും ചെയ്‌തിട്ടുണ്ട്. ബാക്കിയുള്ള 667,000 പേര്‍ ഇപ്പോഴും യു.എന്‍ ഒരുക്കിയ ക്യാമ്പുകളിലോ മറ്റിടങ്ങളിലെ ബന്ധുക്കള്‍ക്ക് ഒപ്പമോ ആണ് കഴിയുന്നത്.
Post Your Comments