സീതാപുർ : ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മൂന്നു പെണ്‍കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. ലോഖൻപൂരിലെ മിസ്രികിലായിരുന്നു അപകടം. സജൽ(7), സോനം, സതി(ഇരുവരും ആറ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഇവർ കുളത്തിൽ കുളിക്കാനിറങ്ങവെ കാലുതെന്നി വീഴുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും മുങ്ങിയതാണെന്നാണ് പ്രഥമിക അന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന സൂചന. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
Post Your Comments