ടോക്യോ : ഫുകുഷിമ ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാനായി നീന്തുന്ന റോബോട്ടുമായി ജപ്പാന്‍. തോഷിബ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നൂക്ലിയര്‍ ഡീകമ്മീഷനിങ് (ഐആര്‍ഐഡി) വികസിപ്പിച്ച റോബോട്ടിന് ലിറ്റില്‍ സണ്‍ഫിഷ് എന്നാണ് പേരിട്ടിരിക്കുന്നത്. പലതരത്തിലുള്ള പ്രതിബന്ധങ്ങളെയും തരണം ചെയ്യാമെന്നതാണ് റോബോട്ടിന്റെ പ്രത്യേകതയായി അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.
പരീക്ഷണങ്ങളെല്ലാം വിജയമായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റോബോട്ട് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ഐആര്‍ഐഡി അധികൃതര്‍ അറിയിച്ചു.
രണ്ടു കിലോഗ്രാം തൂക്കമുള്ള ഈ യന്ത്രമനുഷ്യന് നിലയത്തിന്റെ ഉള്‍ഭാഗങ്ങളിലേക്ക് അനായാസം നീന്തിയെത്താനാകും. രണ്ടു ക്യാമറകളാണ് റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്. നിലയത്തിലെ തകരാറുകള്‍ എഞ്ചിനീയര്‍മാര്‍ക്ക് ക്യാമറയിലൂടെ കണ്ട് ബോധ്യപ്പെടാം. വയറുമായി ബന്ധിപ്പിച്ച റിമോട്ട് കണ്‍ട്രോളിലൂടെയാണ് നിയന്ത്രിക്കുക.
Post Your Comments