തിരുവനന്തപുരം: 45 വയസ്സ് പിന്നിട്ടവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുന്നു. രാജ്യത്തെ 30 സംസ്ഥാങ്ങളിലും ആറു കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ നടക്കും. കേരളത്തിലെ 10 ജില്ലകളിലെ 16 താലൂക്കുകളിൽ സർവേ തുടങ്ങി. 25 വർഷം തുടർച്ചയായി സർവേ നടത്തും.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും മുതിർന്നവരുടെയും വൃദ്ധരുടെയും ക്ഷേമപ്രവർത്തനം ആസൂത്രണം ചെയ്യുകയാണ് സർവേയുടെ ലക്ഷ്യം. ജനസംഖ്യ വിവരം, സാമ്പത്തികാവസ്ഥ, സാമൂഹിക ക്ഷേമപദ്ധതികൾ, ആരോഗ്യം, തൊഴിൽ, വിരമിക്കൽ, പെൻഷൻ, ജീവിതസൗകര്യം, എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആരായുക.
ഉയരം, ഭാരം, രക്തസമ്മർദം, കാഴ്ച ശക്തി, ശ്വാസകോശത്തിന്റെ ക്ഷമത എന്നിവയുടെ പരിശോധനയും സർവേയുടെ ഭാഗമായി നടക്കും. ഇതിനായി ഒരു ഡോക്ടറും കമ്പ്യൂട്ടർ വിദഗ്ദ്ധനും ഉൾപ്പെടെ ആറംഗ സംഘമാണ് വീടുകളിലെത്തി സർവേ നടത്തുക.
Post Your Comments