കോഴഞ്ചേരി: പരിപാവനമായ ആധ്യാത്മിക സാധനാകേന്ദ്രമാണ് പൊന്‍മലയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊന്മലയിലെ ഖനനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊന്‍മല ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലാലയപ്രതിഷ്ഠയും ഇലഞ്ഞിത്തറയിലെ കൊടുംകാളി പ്രതിഷ്ഠയും കുമ്മനം സന്ദർശിച്ചു. പൊന്മലയില്‍ തുരന്ന് എടുക്കാവുന്നതിന്റെ പരമാവധി തുരന്ന് പ്രകൃതിദത്തമായ മലനിര നശിപ്പിച്ചുകഴിഞ്ഞു.
മലയും കുന്നും കാവും നശിപ്പിച്ചുള്ള ഒരു വികസനവും നാടിന് ഗുണം ചെയ്യില്ല. അവശേഷിക്കുന്നത് ഭാവിതലമുറയെ ഓര്‍ത്ത് പ്രകൃതിക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാരും ക്വാറി ഉടമയും തയ്യറാകണമെന്നു കുമ്മനം ആവശ്യപ്പെട്ടു. ഇനിയും ഇവിടെ ഖനനം തുടര്‍ന്നാല്‍ അത് വരുംതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും. കുടിവെള്ളം കിട്ടാതെ ജനം വലയുകയും ചെയ്യുന്ന ഈ സമയത്ത് ആശ്വാസം നല്‍കുന്ന ഒരു നടപടിയും അധികൃതരില്‍നിന്ന് ഉണ്ടാകുന്നില്ലെന്നു കുമ്മനം കുറ്റപ്പെടുത്തി.
ജലസ്രോതസ്സുകളായ പുഴ, കുളം, കിണര്‍, നീര്‍ത്തടങ്ങള്‍ എല്ലാം വറ്റിവരണ്ടതു ഗൗരവമായി കാണേണ്ടതാണ്. ഭൂഗര്‍ഭ ജലവിതാനം മൂന്ന് മീറ്റര്‍ താഴ്ന്നത് അധികാരികള്‍ ഗൗരവമായി കാണണം. ഹരിതകേരളത്തിന്റെ പ്രയോക്താക്കളായ സര്‍ക്കാര്‍ അധികൃതര്‍ കര്‍ശന നടപടികളുമായി പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Post Your Comments