2016ൽ മാത്രം ജമ്മു കാശ്മീരിൽ 150 ഭീകരരെ സൈന്യം വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രലായം. 82 സുരക്ഷാ ഉദ്യോഗസ്ഥർക്കും 15 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. ചെറുതും വലുതുമായി 322 ഭീകരാക്രമണങ്ങൾ നടന്നതായും ഭീകരാക്രമണങ്ങൾ 54.81 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം 364 തവണയാണ് ജമ്മു കശ്മീർ അതിർത്തിയിലൂടെ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. നുഴഞ്ഞു കയറ്റം ചെറുക്കുന്നതിനായി ജമ്മു കശ്മീർ സംസ്ഥാന സർക്കാരും സുരക്ഷാസേനയും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കൂടാതെ അതിർത്തിയിലും നിയന്ത്രണരേഖയിലും കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. മെച്ചപ്പെട്ട ഇന്റലിജൻസ് വിവരങ്ങളും തുടർച്ചയായ പരിശോധനകളും മേഖലയിൽ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments