സൗദി: സുരക്ഷ ഉദേൃാഗസ്ഥര്‍ക്ക് നേരെ സൗദിയില്‍ രണ്ടിടങ്ങളിലായി ആക്രമണം. ഒരു സുരക്ഷാ ഗാര്‍ഡ് ജിസാനില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖത്തീഫില്‍ മറ്റൊരു സുരക്ഷാ ഉദേൃാഗസ്ഥന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
റമദാന്‍ 19 ബുധനാഴ്ച രാത്രി ഒരുമണിക്കായിരുന്നു ആക്രമണമുണ്ടായതെന്ന് സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ഷാമി അലി ഹദ്ദാദി എന്ന ഉദേൃാഗസ്ഥനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇദ്ദേഹം ജിസാന്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കവെയാണ് മരിച്ചത്. സംഭവത്തിൽ അതിര്‍ത്തി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചതായി സൗദി അധികൃതര്‍ അറിയിച്ചു.
അതേസമയം ഖത്തീഫില്‍ സുരക്ഷാ പട്രോളിംഗ് നടത്തുകയായിരുന്ന വലീദ് ബിന്‍ ബരീക്ക് ബിന്‍ മബ്‌റൂക്ക് അല്‍ ഹജൈലി എന്ന സുരക്ഷാ ഉദേൃാഗസ്ഥനന് നേരെ ചൊവ്വാഴ്ച രാത്രി സൗദി സമയം 11.15ന് അജ്ഞാതന്‍ വെടിയുതിര്‍ത്തതായി സൗദി ആഭൃന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. പരിക്കേറ്റ വലീദിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗൃസ്ഥിതി തൃപ്തികരമാണെന്നും സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും ആഭൃന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments