Latest NewsIndiaNews

കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്: പ്രദേശം സൈന്യം വളഞ്ഞു

ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാം ജില്ലയിലെ ചില വീടുകളിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്നു പ്രദേശം സൈന്യം വളഞ്ഞു.ഇവിടുത്തെ വീടുകളിൽ മൂന്നു ഭീകരൻ ഒളിഞ്ഞിരിക്കുന്നെന്നാണ് റിപ്പോർട്ട്. തുടർന്ന് സൈന്യം ഈ ഗ്രാമം വളയുകയായിരുന്നു. രാവിലെ പട്രോളിംഗിനിടെ ഒരു പോലീസുകാരൻ ഈ പ്രദേശത്തു വെടിയേറ്റ് മരിച്ചിരുന്നു.കുൽഗാമിലെ അർവാണി വില്ലേജിലാണ് ഭീകരർ ഒളിച്ചിരിക്കുന്നത്.സൈന്യത്തിന്റെ എൻകൗണ്ടർ ആരംഭിച്ചതായാണ് വിവരം. മൊബൈലും ഇന്റർനെറ്റും ഈ പ്രദേശത്തു വിച്ഛേദിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button