ധർമശാല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. അപകടത്തിൽ 10 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ ധരിയാരക്കടുത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പഞ്ചാബിലെ അമൃതസറിൽ നിന്നുള്ള വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.
അമിത വേഗതയിൽ പോകുകയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം ദുരന്തത്തിന് കാരണമെന്ന് എസ്പി എസ് ഗാന്ധി പറഞ്ഞു. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. തുടർന്ന് പോലീസും സ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ കാൻഗ്രയിലെ ടെണ്ട ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.
Post Your Comments