പെരുമ്പാവൂര്‍: ഭര്‍ത്താവിനെ തേടി അസമിൽ നിന്ന് പെരുമ്പാവൂരില്‍ എത്തിയ യുവതിയ്ക്ക് കൈക്കുഞ്ഞിനെ നഷ്ടമായി. ഇന്നലെ പുലര്‍ച്ചെ പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവതിക്കു കുഞ്ഞിനെ നഷ്ടപ്പെട്ടത്. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷം ആശുപത്രിക്കിടക്കയിൽ വെച്ച് യുവതിക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു.
ഭര്‍ത്താവ് ഇമ്രാന്‍ ഹുസൈനെ തേടിയാണ് യുവതി പെരുമ്പാവൂരില്‍ എത്തിയത്. ബസ് അപകടത്തിൽ പരിക്ക് പറ്റിയ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ നഷ്ടപ്പെടുകയുമായിരുന്നു. പിന്നീട് യുവതിക്ക് ബോധം നഷ്ടപ്പെടുകയും ചെയ്‌തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
Post Your Comments