ലക്നോ: അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഷിയ, സുന്നി വഖഫ് ബോർഡുകൾ പിരിച്ചുവിടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് വഖഫ് വകുപ്പ് മന്ത്രി മുഹ്സിൻ റാസയ്ക്കു മുഖ്യമന്ത്രി നിർദേശം നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
വഖഫ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലും ചില ക്രമക്കേടുകൾ കണ്ടെത്തിയെന്നും, ഷിയ, സുന്നി വഖഫ് ബോർഡുകൾക്കും ആസ്തികൾക്കുമെതിരേ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ നിയമവശങ്ങൾ പരിശോധിച്ചശേഷം പിരിച്ചുവിടൽ നടപടിയിലേക്കു കടക്കുമെന്ന് വഖഫ് വകുപ്പ് തീരുമാനിച്ചു.
ഷിയ വഖഫ് ബോർഡ് ചെയർമാൻ വാസിം റിസ്വി, സമാജ്വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാൻ എന്നിവർ തങ്ങളുടെ പദവികൾ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
Post Your Comments