Latest NewsIndia

‘കർഷക കുടുംബത്തിലെ ഒരു വ്യക്തിയ്ക്ക് ജോലി’ : പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്‌

ലക്നൗ: ഉത്തർപ്രദേശിലെ കർഷക കുടുംബത്തിലെ ഒരു വ്യക്തിക്ക് ജോലി വാഗ്ദാനം ചെയ്ത് യോഗി ആദിത്യനാഥ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ കർഷക കുടുംബങ്ങളിലെ ഒരു വ്യക്തിയ്ക്ക് ജോലി ലഭിച്ചിരിക്കുമെന്നാണ് യോഗി സർക്കാർ അറിയിച്ചിരിക്കുന്നത്.അഞ്ചു വർഷത്തിനുള്ളിൽ, സംസ്ഥാനത്തിലെ സംരംഭക മേഖലകളിൽ കർഷകർക്ക് പരിശീലനം നൽകുമെന്നും ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

കർഷകർക്ക് സ്ഥിരം വരുമാനമുണ്ടാക്കാനും അവരെ സംരംഭക സ്ഥാനത്തേക്ക് കൊണ്ടുവരാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ജോലിയിലൂടെ അവരുടെ സാമ്പത്തികഭദ്രത ഉയർത്തുകയും, കൂടാതെ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് യോഗി സർക്കാറിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് 375 ഭക്ഷണ നിർമ്മാണശാലകൾ തുടങ്ങാൻ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഫോർമുലലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് സ്കീമിന് കീഴിൽ 41336 ഭക്ഷണനിർമ്മാണ ശാലകൾ സ്ഥാപിക്കപ്പെടും. ഇതെല്ലാം സംസ്ഥാനത്തെ തൊഴിലവസരങ്ങൾ കുത്തനെ ഉയർത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button