ലക്‌നൗ : രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിശേഷിപ്പിച്ച് വാട്‌സ് ആപ്പ് സന്ദേശം അയച്ച ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റാണ് മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രദാനിന് വിനയായത്.
ബി.ജെ.പിയ്ക്ക് എതിരെയുള്ള ഒളിയമ്പായിരുന്നു നേതാവ് ഉദ്ദേശിച്ചത്. അദ്വാനി, അംബാനി, വിജയ് മല്യ തുടങ്ങി ആരുമായും പപ്പുവിന് കൂട്ടുകൂടാമായിരുന്നു. വേണമെങ്കില്‍ പ്രധാനമന്ത്രി വരെ ആകാമായിരുന്നു. പക്ഷേ അദ്ദേഹം മന്‍സോറില്‍ ദുരിതം അനുഭവിയ്ക്കുന്ന കര്‍ശകരെ കാണാനാണ് പോകുന്നത്. സംഗതി രാഹുല്‍ സ്തുതി ആയിരുന്നുവെങ്കിലും സമൂഹമാധ്യമത്തില്‍ പരിഹായ വാക്കായ പപ്പു കടന്നു കൂടിയതാണ് പ്രശ്‌നമായത്.
Post Your Comments