![pregnant-asian-woman-](/wp-content/uploads/2017/06/pregnant-asian-woman-doing-yoga.jpg)
യോഗാ ദിവസം വന്നെത്തുമ്പോള്‍ മാത്രം യോഗയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. യോഗ ജീവിതത്തിന്റെ ഭാഗമാക്കണം. ഇത് നിങ്ങളുടെ ജീവിതം ശാന്തവും ആരോഗ്യകരവുമാക്കുന്നു. ഒരു സ്ത്രീ ഗര്‍ഭകാലത്ത് യോഗ ചെയ്യാന്‍ പാടുണ്ടോ എന്ന സംശയത്തിനാണ് ഇവിടെ ഉത്തരം നല്‍കുന്നത്.
ഗര്‍ഭിണികളും യോഗങ്ങള്‍ ചെയ്തിരിക്കണം. ഗര്‍ഭസ്ഥശിശുവിന് അത് ഏറെ പ്രയോജനകരമാകും. ചിന്തകളും ശരീരവും മറന്നുകൊണ്ട് ഏകാഗ്രമായ ധ്യാനാവസ്ഥയിലാണ് ഗര്‍ഭസ്ഥശിശു. കഠിനമായ യോഗാസനങ്ങള്‍ ഗര്‍ഭിണികള്‍ ചെയ്യരുത്. ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്.
ലഘുയോഗാസനങ്ങളായ ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം എന്നിവ ലളിതമായരീതിയില്‍ ചെയ്യുകയാണ് നല്ലത്. ചെറിയരീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനു നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്.
ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളവര്‍, രോഗികള്‍, നേരത്തെ ഗര്‍ഭം അലസിയവര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യോഗ ചെയ്യാന്‍. യോഗാസനങ്ങള്‍ക്കു പുറമേ ഒരുമണിക്കൂര്‍ നടത്തവും ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്. പ്രാണായാമവും ആസനവ്യായാമങ്ങളും കൂടാതെ ദിവസേനെ പത്ത് മിനിറ്റ് ധ്യാനിക്കുവാനും ഗര്‍ഭിണികള്‍ സമയം കണ്ടെത്തണം.
Post Your Comments