കണ്ണൂർ: മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ പോലീസുകാരന്റെ സ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷനിലായി രണ്ടു മാസത്തിനുള്ളിലാണ് അസോസിയേഷൻ മുൻ ഭാരവാഹിയായ പോലീസുകാരൻ തിരിച്ചെത്തിയിരിക്കുന്നത്.
ഇത്തരം സംഭവങ്ങളിൽ ആറ് മാസമാണ് അന്വേഷണവിധേയ സസ്പെൻഷൻ എന്നപേരിൽ സർവീസിൽ നിന്നും മാറ്റി നിർത്തുന്നത്, ആറുമാസത്തിനുശേഷം പരേഡ് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾക്കു വിധേയമാക്കി തിരിച്ചെടുക്കുകയാണു പതിവ്. എന്നാൽ രണ്ട് മാസത്തിനുള്ളിൽ തന്നെ സസ്പെൻഷൻ പിൻവലിച്ചിരിക്കുകയാണ്.
അതേസമയം സർവീസിൽ തിരിച്ചെത്തിയതിനുപിന്നാലെ സമൂഹമാധ്യമത്തിൽ പോലീസുകാരൻ ഇട്ട പോസ്റ്റും വൈറലാകുകയാണ്. തിരിച്ചെടുക്കാൻ സഹായിച്ച എല്ലാവർക്കും പുറത്താക്കാൻ ശ്രമിച്ച പിതൃശൂന്യന്മാർക്കും നന്ദി എന്നാണ്
Post Your Comments