കണ്ണൂർ: സ്‌കൂളില്‍ കാല്‍നടയായി വരുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗ് കൊണ്ടു പോകാന്‍ പ്രത്യേക വാഹന സംവിധാനവുമായി കാട്ടാമ്പള്ളി ജി.എം യു.പി സ്‌കൂൾ. സ്‌കൂള്‍ ബസിൽ വരാൻ സാധിക്കാത്ത കുട്ടികളുടെ ബാഗുകള്‍ ഈ വാനില്‍ ശേഖരിച്ച് സ്‌കൂളില്‍ എത്തിക്കും. സ്‌കൂള്‍ സമയത്തിന് മുമ്പ് തന്നെ വാൻ കുട്ടികളുടെ വീട്ടുപടിക്കലെത്തും.
സ്‌കൂള്‍ ബാഗിന്റെ അമിതഭാരം താങ്ങാനാകാതെ കുട്ടികള്‍ ബുദ്ധിമുട്ടുന്നത് കണ്ട് കഴിഞ്ഞ വര്‍ഷമാണ് വാഹന സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അധ്യാപകനായ എന്‍.എം രവി വ്യക്തമാക്കി. നിലവില്‍ തികച്ചും സൗജന്യമായാണ് ഈ സേവനം നൽകുന്നതെങ്കിലും വാഹന സേവനത്തിന്റെ ചെലവ് കണക്കിലെടുത്ത് 15-20 രൂപ ഫീസ് ആയി ഈടാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments