
മംഗളൂരു : മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് മരിച്ചു. കല്‍ജെഡ്ഡുവിലെ രവിയാണ്(27) ബുധനാഴ്ച അര്‍ധരാത്രി കട്ത്തല-കല്‍ജെഡ്ഡൂ നിക്ഷിപ്ത വനത്തില്‍ കൊല്ലപ്പെട്ടത്. മ്യഗവേട്ടക്കിറങ്ങിയ സുന്ദര്‍ നായിക്, ജീതു എന്നിവര്‍ അനക്കം കണ്ട് മ്യഗമെന്ന് കരുതി ലൈസന്‍സുള്ള ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. ഇരു വേട്ടക്കാരെയും വനപാലകര്‍ പൊലീസിന് കൈമാറി.
Post Your Comments