ഷാര്‍ജ•44 കാരനായ ഫിലിപൈന്‍സ് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. ഷാര്‍ജ അല്‍ മജാസിലെ ഒരു കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നാണ് ഇയാള്‍ മരിച്ചത്.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ പോലീസ് സംഘം ആംബുലന്‍സുമായി എത്തുമ്പോള്‍ ഇയാള്‍ രക്തത്തില്‍ക്കുളിച്ച് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഫ്രെഡി റൊസാരിയോ എന്നയാളാണ് മരിച്ചത്. മരണംകാരണം കണ്ടെത്തുന്നതിന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് നിന്നും വിരലടയാളവും മറ്റ് തെളിവുകളും ശേഖരിച്ച പോലീസ് മരിച്ചയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടവും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കാതെ ആത്മഹത്യയാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. പക്ഷെ, സംഭവത്തിന് പിന്നിലെ അസ്വഭാവികത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.
Post Your Comments