Latest NewsKeralaNews

ഫസൽ വധം:സുബീഷും ബിജെപിയും കോടതിയിലേക്ക്

എറണാകുളം: ഫസൽ വധക്കേസിൽ പുനരന്വേഷണം ആവശ്യമില്ലെന്നു സി ബി ഐ കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിൽ ബിജെപി കേസ് കൊടുക്കാൻ തീരുമാനിച്ചു.കെ സുരേന്ദ്രനും എം ടി രമേശുമാണ് ഇത് വെളിപ്പെടുത്തിയത്. ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്റെ കുറ്റസമ്മതം മർദ്ദിച്ചു പറയിച്ചതാണെന്നും സുബീഷിനെ ക്രൂരമായി മർദ്ദിച്ചു കേസ് അട്ടിമറിക്കാൻ ശ്രമിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നിയമ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഫസൽ വധക്കേസിൽ ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ നൽകിയ പുനരന്വേഷണ ഹർജിയാണ് കോടതി തള്ളിയത്. ഈ കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും മുൻപും ഇത് പരിശോധിച്ചതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.കൂടാതെ കുറ്റസമ്മത മൊഴിയും സി ബി ഐയുടെ കണ്ടെത്തലും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button