അബുദാബി : യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കും. ജൂണ്‍ 15 മുതലാണ് കനത്ത ചൂടിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 15 വരെ തുടരും.
ഉച്ചയ്ക്ക് 12 .30 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് തൊഴിലാളികള്‍ക്ക് സ്വദേശി വല്‍ക്കരണ, മാനവ വിഭവ ശേഷി മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്. നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തും.
Post Your Comments