Latest NewsNewsInternational

സ്കിൻ ക്രീം തേച്ചാൽ പൊള്ളലേറ്റു മരിക്കുമെന്ന് പഠനം: അഗ്നിശമന സേനയും ഇത് ശരിവെക്കുന്നു

ലണ്ടന്‍ : സ്‌കിന്‍ ക്രീം തേച്ചാല്‍ പൊള്ളലേറ്റ് മരിക്കുമെന്ന ഞെട്ടിക്കുന്ന വാർത്തയുമായി ലണ്ടൻ അഗ്നിശമന സേന.കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഇത്തരത്തിൽ പൊള്ളലേറ്റു മരിച്ചവർ 15 ലേറെ ഉണ്ടെന്നാണ് അഗ്നിശമന സേനയുടെ കണക്ക്.പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച് കിടന്നുറങ്ങുമ്പോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പിന്നീട് കത്തുന്നതിന് സാധ്യതയുണ്ടെന്നാണ് പഠനം. ചെറിയ ഒരു സ്പാർക്ക് ഉണ്ടായാലോ തീപ്പൊരി വീണാലോ തീ പടരും.

സിഗരറ്റ് തീപ്പൊരി വീണാലും ഇത്തരത്തിൽ തീപടർന്ന് അപകടം ഉണ്ടാവും.ഉയര്‍ന്ന താപനിലയില്‍ കഴുകിയാലും ഇത്തരം ഘടകങ്ങള്‍ തുണികളില്‍നിന്നു പോകില്ല എന്നതും ഒരു ന്യൂനതയാണ്.സ്‌കിന്‍ ക്രീം നിരന്തരം ഉപയോഗിക്കുന്ന പലര്‍ക്കും ഇത്തരത്തിലുള്ള അപകടത്തെക്കുറിച്ച് അറിവില്ല. എന്നാൽ ക്രീം സ്ഥിരമായി തേക്കുന്നവർ അബദ്ധത്തിൽ സിഗരറ്റ് ചാരം തട്ടുകയോ മറ്റോ ചെയ്‌താൽ തീ പടരാനും അപകടം ഉണ്ടാവാനും സാധ്യതയുണ്ടെന്ന് ഫയര്‍ സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button