ബെയ്ജിങ്: റോഡ് മുറിച്ചുകടന്ന സ്ത്രീയെ രക്ഷിക്കാൻ സംരക്ഷണകവചം തീര്‍ത്ത് ഒരു കാർ ഡ്രൈവർ. ഷാന്‍ഡോങ് പ്രവിശ്യയിലെ ലെയ്സോവിലുള്ള സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. വീല്‍ചെയര്‍ ഉന്തിക്കൊണ്ട് റോഡ് മുറിച്ചുകടന്ന പ്രായമുള്ള സ്ത്രീ അപകടത്തില്‍ പെടാതിരിക്കാന്‍ സംരക്ഷണകവചം തീര്‍ത്ത കാര്‍ ഡ്രൈവറുടെ വീഡിയോ ചൈനയിലെ പീപ്പിള്‍സ് ഡെയ്ലിയുടെ ഫെയ്സ് ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറെ വീതിയുള്ള റോഡിലെ സീബ്രാ ക്രോസിങ്ങിലൂടെ പ്രായമേറിയ സ്ത്രീ വീല്‍ ചെയര്‍ ഉന്തി നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. റോഡിന്റെ മധ്യഭാഗത്ത് സ്ത്രീ എത്തിയതോടെ പച്ച സിഗ്നല്‍ തെളിഞ്ഞു. അപ്പോൾ വണ്ടികളെല്ലാം ഓടി തുടങ്ങവേ കറുപ്പ് നിറമെന്നു തോന്നുന്ന കാറോടിച്ച് എത്തിയ ആള് കാര്‍ നിര്‍ത്തുകയും മറ്റുകാറുകള്‍ സ്ത്രീയെ ഇടിച്ച് തെറിപ്പിക്കാതിരിക്കാന്‍ സംരക്ഷണ കവചം തീര്‍ക്കുകയും ചെയ്തു. പിന്നാലെ എത്തിയ ചുവന്ന കാർ തന്നെ മറികടന്ന് കുതിച്ചുപായാന്‍ ശ്രമിച്ചുവെങ്കിലും ഡ്രൈവര്‍ അനുവദിച്ചില്ല. ഡ്രൈവറിന്റെ ഈ പ്രവർത്തിയിൽ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയയത്.
വീഡിയോ കാണാം
Post Your Comments