ക്ഷേത്രം മനുഷ്യശരീരത്തിന്റെ തന്നെ പ്രതീകമാണെന്നാണ് വിശ്വാസം. വ്യാഴ,ബുധ ദോഷമുള്ളവർക്ക് ഏറ്റവും ഗുണകരമാണ് നിർമ്മാല്യ ദർശനം. കുളിച്ച് ശുദ്ധിയായി, തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്ത് മണിയടിച്ച് നട തുറക്കുന്നു. തലേ ദിവസം ദേവന് അണിയിച്ച മാലകളും പൂജാപുഷ്പങ്ങളും വിഗ്രഹത്തില്‍ നിന്നും എടുത്തുമാറ്റുന്നതിന് മുന്‍പ് നടത്തുന്ന ദര്‍ശനത്തിനാണ് നിര്‍മ്മാല്യദര്‍ശനം എന്നുപറയുന്നത്. നാദസ്വരവും ശംഖനാദവും അലയടിച്ചുയരുന്ന ഈ വേളയിലാണു ഭഗവാൻ പള്ളിയുണരുന്നത്. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ ഭഗവനെ ദർശിക്കുന്നത് പുണ്യകരമായ അനുഭവമാണ് .
നിര്‍മ്മാല്യ ദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. തലേ ദിവസത്തെ ആടയാഭരണങ്ങൾ നീക്കിയ ശേഷം തൈലഭിഷേകം നടക്കും ശുദ്ധമായ നല്ലെണ്ണയാണു ഇതിനു ഉപയോഗിക്കുന്നത്..അതിനു ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചു കുളിപ്പിക്കുന്നു. പ്രഭാതത്തിനു മുന്‍പായി തിരുനട തുറക്കുന്ന സമയത്ത് ദര്‍ശനം നടത്തുന്നു. ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ദര്‍ശനമാണിത്.
Post Your Comments