CinemaMollywoodLatest NewsMovie SongsEntertainment

പാട്ടുകളില്ലെങ്കിൽ അപൂർണമായിപ്പോകുന്ന തന്‍റെ കഥാപാത്രങ്ങളെക്കുറിച്ച് വികാരനിര്‍ഭരമായി മോഹന്‍ലാല്‍

ഒരു സിനിമയുടെയും വിജയത്തില്‍ പാട്ടുകള്‍ക്കുള്ള പങ്ക് പ്രധാനമാണ്.. മനോഹരമായ പല ഗാനങ്ങള്‍ കൊണ്ട് ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. അതില്‍ കൂടുതലും മോഹന്ലാല്‍ ചിത്രമാണെന്ന് നമുക്ക് കാണാം. തന്‍റെ കഥാപാത്രങ്ങളുടെ പൂര്‍ണ്ണത പാട്ടുകളാണെന്ന് മോഹന്‍ലാല്‍ തന്നെ തുറന്നു പറയുന്നു. കഴിഞ്ഞ ദിവസം ഒടിയന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പാട്ടുകളുടെ മേക്കിംഗ് വീഡിയോ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് താരം അത് തുറന്നു പറയുന്നത്.

“നല്ല പാട്ടുകൾ നിറഞ്ഞ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്… പാട്ടുകളില്ലെങ്കിൽ അപൂർണമായിപ്പോയേനെ എന്റെ പലകഥാപാത്രങ്ങളുടെയും വികാരങ്ങൾ.. ഓർമകളുടെ ഗ്രാമഫോണിൽനിന്ന് ഇന്നും അവ പരന്നൊഴുകിക്കൊണ്ടേയിരിക്കുന്നു…”

എംടിയുടെ രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്ന ശ്രീകുമാര്‍ മേനോന്‍ ആണ് ഒടിയന്‍റെ സംവിധായകന്‍. എം ജയചന്ദ്രനാണ് സംഗീതമൊരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കുന്നത് റഫീക്ക് അഹമ്മദാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സിനിമ ഈ വര്‍ഷം അവസാനം തിയറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button