മന്ദസര്: കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി നല്കി മധ്യപ്രദേശ് മുഖ്യമന്ത്രി. മരിച്ച കര്‍ഷകരില്‍ ഒരാളുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഒരു കോടി രൂപ നല്കി. മരിച്ച ആറു പേരുടെ കുടുംബത്തിനും ഓരോ കോടി രൂപ വീതം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
പോലീസ് വെടിവെയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കര്‍ഷകര്‍ക്ക് നേരെയുണ്ടായ വെടിവയ്പിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കുമെന്ന് ചൗഹാന് ഉറപ്പ് നല്കി. അതേസമയം, മന്ദസൂര് വെടിവയ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.
വിരമിച്ച ജസ്റ്റിസ് ജെ.കെ. ജയിനാണ് സംഭവം അന്വേഷിക്കുക. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വേണ്ടി ഭരണകൂടവും പോലീസും സ്വീകരിച്ച നടപടി കമ്മീഷന് അന്വേഷിക്കും.
Post Your Comments