ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വിവാദമായി. അതിര്‍ത്തിയിലെ ചിത്രം മാറിപ്പോയത് വലിയ പ്രശ്‌നത്തിലേക്കാണ് വഴിവെച്ചത്. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ച ഫ്ളഡ് ലൈറ്റുകളുടെ രാത്രികാല ചിത്രമാണു വിവാദം സൃഷ്ടിച്ചത്.
ചിത്രം ഇന്ത്യ-പാക് അതിര്‍ത്തിയിലേതല്ലെന്നും സ്പെയിന്‍- മൊറോക്കോ അതിര്‍ത്തിയിലേതാണെന്നുമാണു റിപ്പോര്‍ട്ട്. ഇതെങ്ങനെ സംഭവിച്ചുവെന്നതിനുള്ള വ്യക്തമായ ഉത്തരം നല്‍കാന്‍ നിര്‍ദ്ദേശവും നല്‍കി കഴിഞ്ഞു. ബിഎസ്എഫ് അധികൃതരോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു.
മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കില്‍ ക്ഷമ ചോദിക്കുമെന്നും മെഹര്‍ഷി പറഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 40ാം പേജിലാണു ഇങ്ങനെയൊരു തെറ്റ് വന്നത്. 2006 ല്‍ സ്പാനിഷ് ഫോട്ടോഗ്രാഫര്‍ സാവിയേര്‍ മൊയാനോ പകര്‍ത്തിയ ചിത്രമാണ് ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ അതിര്‍ത്തിയിലേതെന്നു പറഞ്ഞു നല്‍കിയിരിക്കുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
Post Your Comments