Latest NewsNattuvarthaNews

ക്ഷേത്ര ചുവരുകൾ അലങ്കോലപ്പെടുത്തി സി.പി.ഐ.എം

കാസർകോട്•കാഞ്ഞങ്ങാട് മഡിയൻ ക്ഷേത്ര പാലകന്റെ തെക്കെ ഗോപുരം (മുട്ടുംപടി) സിപിഐഎം പ്രവർത്തകർ വികൃതമാക്കി.അജാനൂർ, ചിരപുരാതന സ്മരണകളുണർത്തുന്ന മഡിയൻ കൂലോം ക്ഷേത്ര പാലകനീശ്വരന്റെ വളരെ പവിത്രമായി കരുതുന്ന “മുട്ടും പടി ” എന്ന് പേരുചൊല്ലി വിളിക്കുന്ന തെക്കേ ഗോപുരനടയിൽ കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ഒരു പറ്റം സിപിഐഎം പ്രവർത്തകർ നാട്ടുകാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് ചുവരിൽ യുവജന, വിദ്യാർത്ഥി സംഘടനകളുടെ പേര് കോറിയിട്ട് “മുട്ടുംപടി” യെ വികൃതമാക്കി. മഡിയനിലെ സിപിഎം പ്രവർത്തകൻ ശരത്ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രഗോപുരം വികൃതമാക്കിയത്.രണ്ട് ദിവസം മുമ്പേ ഇവിടെ സംഘർഷമുണ്ടായിരുന്ന, അതിനു ശേഷമാണ് ക്ഷേത്രത്തിനു നേരെ തിരിഞ്ഞത്

അടോട്ട് ,മുക്കൂട്, വേലാശ്വരം ,രാവണേശ്വരം ,കൊളവയൽ പ്രദേശങ്ങളിൽ നിന്നും വർഷങ്ങളായി വന്ന് മഡിയനിലെ ബിജെപി പ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു കൊണ്ടു നിരന്തരം സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന സിപിഐഎം നെതിരെ പോലീസും കണ്ണടക്കുന്നതായി വ്യാപക പ്രതിഷേധം.

ജയേഷ് ഭാരതീയൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button