മീററ്റ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന പേരിൽ അഭിസംബോധന ചെയ്ത പ്രാദേശിക നേതാവിനു പാർട്ടി സ്ഥാനങ്ങൾ നഷ്ടമായി. മധ്യപ്രദേശിലെ കർഷക സമരത്തിനിടയിൽ രാഹുൽ ഗാന്ധിയെ പുകഴ്ത്തവേ ആണ് രാഹുലിനെ പപ്പു എന്ന് അഭിസംബോധന ചെയ്തത്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാ വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാൻ രാഹുലിനെ ഇങ്ങനെ പരാമർശിച്ചത്.
“സ്വന്തം താൽപ്പര്യത്തെക്കാൾ രാഹുൽ പ്രധാന്യം നൽകുന്നതു രാജ്യതാൽപ്പര്യത്തിനാണെന്നും അദാനി, അംബാനി, മല്യ എന്നിവർക്കൊപ്പം പപ്പുവിനു ചേരാമായിരുന്നെങ്കിലും അദ്ദേഹം അതു ചെയ്തില്ല. മന്ത്രിയോ പ്രധാനമന്ത്രിയോ ആകാമായിരുന്നെങ്കിലും പപ്പു ആ വഴിക്കു പോയില്ല. എന്നാൽ മധ്യപ്രദേശിലെ കർഷകരുടെ അടുത്തേക്കു പോകാനാണ് അദ്ദേഹം താൽപ്പര്യപ്പെട്ടത്” എന്നായിരുന്നു വിനയ് പ്രധാന്റെ സന്ദേശം.
സംഭവം വിവാദമായതോടെ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി അച്ചടക്ക കമ്മിറ്റിയുടെ ചെയർമാൻ രാമകൃഷ്ണ ദ്വിവേദി ഉത്തരവിറക്കി. എന്നാൽ ഇത് ഫോട്ടോഷോപ്പ് ചെയ്ത സ്ക്രീൻഷോട്ട് ആണെന്നും തന്നെ മനഃപൂർവ്വം കരിവാരിതേക്കാൻ ചെയ്തതാണെന്നുമാണ് വിനയ് പ്രധാന്റെ ആരോപണം.സമൂഹമാധ്യമങ്ങളിലൂടെ രാഹുലിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നവരാണ് പപ്പുവെന്ന പദം ഉപയോഗിക്കുന്നതെന്നാണ് നേതാക്കളുടെ ഭാഷ്യം.
Post Your Comments