KeralaNattuvarthaLatest News

45 തവണ രക്തം ദാനം ചെയ്ത പള്ളത്ത് അലിക്ക് ആദരം

തിരുവനന്തപുരം: 45 തവണ രക്തം ദാനം ചെയ്ത പള്ളത്ത് അലിയെ ആദരിച്ചു. പാലൂർ ലോക രക്തദാതാ ദിനത്തോടനുബന്ധിച് ഇന്ന് രാവിലെ 10 മണിക്ക് കെഎസ്ബിടിസി (കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ ) തിരുവനന്തപുരം ടെക്നോപാർക്കിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയിൽ
മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറാണ് ഉപഹാരം നൽകി അലിയെ ആദരിച്ചത്. സ്റ്റേറ്റ് തലത്തിൽ 2-ാം സ്ഥാനക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അലിക്ക് പ്രത്യേക ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്.

മെയ് 20 ന് പാലൂർ-കനാലങ്ങാടി കെഎ എസ് സി ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് വടക്കൻ പാലൂരിൽ താമസിക്കുന്ന പള്ളത്ത് അലി എന്ന മുഹമ്മദ് അലി തന്റെ 45- ാമാത്   രക്തം ദാനം നടത്തി ശ്രദ്ധേയനായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button