ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസ്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. ഇതില്‍ ഒരാള്‍ യോഗി ആദിത്യനാഥിനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
യോഗി ആദിത്യനാഥിനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കാട്ടി ബിജെപി നേതാവ് രാജ്പാല്‍ സിംഗാണ് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ മൂന്നുപേരും സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പോലീസിന് സംശയമുണ്ട്.
Post Your Comments