വാഷിങ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിെന്റ ഉത്തരവിന് വീണ്ടും തിരിച്ചടി. ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടതി, കുടിയേറ്റമെന്നത് പ്രസിഡന്റിെന്റ ‘വണ്‍ മാന്‍ ഷോ’ക്കുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി.
ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിെന്റ ഉത്തരവിന് വീണ്ടും യു.എസ് അപ്പീല്‍ കോടതിയുടെ വിലക്ക്. യാത്രാനിരോധനവുമായി ബന്ധെപ്പട്ട ഫെഡറല്‍ കോടതി വിധിക്കെതിരെ ഹവായ് സംസ്ഥാനം നല്‍കിയ ഹരജിയിലാണ്, ട്രംപിെന്റ ഉത്തരവ് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഒന്‍പത് സര്‍ക്യൂട്ട് അപ്പീല്‍ കോടതി വിലക്കേര്‍പ്പെടുത്തിയത്.
സുപ്രീംകോടതിയുടേതായിരിക്കും അന്തിമ തീരുമാനം. എന്നാല്‍, കീഴ്കോടതി പരാമര്‍ശങ്ങള്‍ സുപ്രീംകോടതി വിധിയെ സ്വാധീനിക്കാനിടയുണ്ടെന്നാണ് സൂചന.
ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയത്.
Post Your Comments