ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതികളെ കുറിച്ച് ഇന്നും പലര്‍ക്കും അറിയില്ല. ഈ പദ്ധതിയ്ക്കായി വായ്പയും ലഭ്യമാണ്. ഇന്ന് ലഭ്യമായ തൊഴില്‍ വായ്പാ പദ്ധതികളില്‍ വച്ച് ഏറ്റവും മികച്ചതാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി (പി.എം.ഇ.ജി.പി). കേന്ദ്രസര്‍ക്കാരിന്റെ ആര്‍.ഇ.ജി.പി, പി.എം.ആര്‍.വൈ.എന്നീ പദ്ധതികള്‍ കൂടിച്ചേര്‍ത്താണ് പി.എം.ഇ.ജി.പി എന്ന പദ്ധതി നിലവില്‍ വന്നത്. കെ.വി.ഐ.സി, കെ.വി.ഐ.ബി. എന്നീ ഏജന്‍സികള്‍ ഗ്രാമ പ്രദേശങ്ങളില്‍ മാത്രവും, ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.
പ്രധാന സവിശേഷതകള്‍
പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതിനു മാത്രമാണ് പദ്ധതി വഴി സഹായം ലഭിക്കുക. നിരപ്പായ പ്രദേശങ്ങളില്‍ സ്ഥിരമൂലധനത്തിന് 1 ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞത് ഒന്ന് എന്ന നിരക്കിലും, മലയോര പ്രദേശങ്ങളില് 1.5 ലക്ഷം രൂപയ്ക്ക് ഒന്ന് എന്ന നിരക്കിലും ജോലി ലഭ്യത ഉറപ്പായിരിക്കണം.
പദ്ധതി തുക
എസ്.സി/ എസ്.ടി/ഒ.ബി.സി, ന്യൂനപക്ഷം, വനിത, വികലാംഗര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 5 ശതമാനവും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനവുമാണ് മാര്‍ജിനായി കണ്ടെത്തേണ്ടത്. ഉത്പാദന വിഭാഗത്തില്‍ 25 ലക്ഷവും സേവന വിഭാഗത്തില്‍ 10 ലക്ഷം രൂപയുമാണ് പരമാവധി സമര്‍ക്കാവുന്ന പദ്ധതി തുക.
Post Your Comments