KeralaLatest NewsNews

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ യാത്രാവിവരങ്ങൾ കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചു

കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ കേസിൽ വിദേശത്തായിരുന്നവരുടെ യാത്രാ വിവരങ്ങൾ കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം ഹൈ കോടതിക്ക് സമർപ്പിച്ചു.വോട്ടെടുപ്പു ദിവസമായ 2016 മേയ് 16നു ആറു പേര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്ന ഇന്റലിജൻസ് റിപ്പോർട്ടും കേന്ദ്രം കോടതിയിൽ സമർപ്പിച്ചു.26 പേരുടെ വിവരങ്ങൾ ആണ് സമർപ്പിച്ചത്, ബാക്കിയുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ലഭിക്കുന്നതിനനുസരിച്ചു സമർപ്പിക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഇവരുടെ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ പാസ്സ്‌പോർട്ട് നമ്പർ ആവശ്യമാണെന്നും കേന്ദ്രം അറിയിച്ചു.പട്ടികയിലുള്‍പ്പെട്ട 26 പേരെയാണ് തിരിച്ചറിഞ്ഞത് ഇതിൽ 20 പേരും തെരഞ്ഞെടുപ്പ് സമയത്തു നാട്ടിൽ ഉണ്ടായിരുന്നവരല്ല.സ്ഥലത്തില്ലാതിരുന്നവരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപണമുള്ള സാഹചര്യത്തില്‍ അവരെ വിളിച്ചുവരുത്തിയുള്ള തെളിവെടുപ്പ് കോടതിയില്‍ പുരോഗമിക്കുകയാണ്.

മഞ്ചേശ്വരം മണ്ഡലത്തില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മുസ്ലിംലീഗിലെ പി ബി അബ്ദുര്‍ റസാഖിന്റെ തിരഞ്ഞെടുപ്പു വിജയം മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും കള്ളവോട്ടിലാണെന്ന കെ സുരേന്ദ്രന്റെ പരാതിയെ തുടർന്നാണ് കോടതിയുടെ നടപടികൾ. 259 പേരുടെ കള്ളവോട്ട് ചെയ്തുവെന്നാണു സുരേന്ദ്രന്റെ പരാതി.പേരും ജനനത്തീയതിയും മറ്റും ആധാരമാക്കി 197 പേരുടെ യാത്രാവിവരങ്ങള്‍ കണ്ടെത്താനാണ് കേന്ദ്രം ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button