ഡൽഹി: അതിർത്തിയിൽ ഇപ്പോഴും പ്രശ്നങ്ങൾ രൂക്ഷമാണ്. പല തവണയായി പാകിസ്ഥാൻ കരാർ ലംഘനം നടത്തുകയാണ്. എന്നാൽ ഈ സാഹചര്യത്തില്‍ അപ്രതീക്ഷിത നടപടിയുമായി ഇന്ത്യൻ സര്‍ക്കാര്‍ രംഗത്തെത്തി. വിവിധ കേസുകളിള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 11 പാക് പൗരന്മാരെയാണ് ഇന്ത്യ മോചിപ്പിച്ചത്.
വാഗാ അതിര്‍ത്തിവഴി ജയില്‍ മോചിതരായ പാക് പൗരന്മാര്‍ പാകിസ്ഥാനിലെത്തിച്ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കുല്‍ഭൂഷന്‍ പ്രശ്‌നവും അതിര്‍ത്തി പ്രശ്‌നവും രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരമൊരു നടപടിക്ക് ഇന്ത്യ മുതിര്‍ന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നുതന്നെ വിലയിരുത്തേണ്ടിവരും.പാകിസ്ഥാന്‍ നേരത്തെ ഇന്ത്യയോട് തടവുകാരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
132 ഇന്ത്യക്കാര്‍ പാക് ജയിലിലുണ്ട്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ഉറപ്പൊന്നും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ തടവുകാരുടെ പൗരത്വം ഇന്ത്യ തെളിയിച്ചാല്‍ മാത്രമേ അവരേയും വിട്ടുതരാനാകൂ എന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments