ബോളിവുഡിലെ വിവാദ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വര്‍മ്മയുടെ ട്വിറ്ററിലൂടെയുളള പരാമര്‍ശങ്ങളായിരുന്നു ആദ്യം വിവാദമായത്. പിന്നീട് ട്വിറ്റര്‍ ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ സജീവമായി തുടങ്ങി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത ചിത്രവും കുറിപ്പുമാണ് പുതിയ വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
മേരി ബേട്ടി സണ്ണി ലിയോണ്‍ ബനാ ചാഹ്തി ഹെ എന്ന തന്‍റെ ഹ്രസ്വചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ടെന്നിസ് താരം സാനിയ മിര്‍സയുടെ ഒരു ചിത്രം ആര്‍ജിവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ചിത്രത്തിനൊപ്പം ഒരു കുറിപ്പും എഴുതി. ടെന്നിസ് കളിക്കാന്‍ മിടുക്കിയായ ഒരു പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ അതിന് അനുവദിച്ചില്ല. ചെറിയ വസത്രങ്ങള്‍ ധരിക്കേണ്ടി വരുമെന്ന കാരണത്താലാണിത്. എന്നാല്‍ ആര്‍ജിവി ഉദ്ദേശിച്ച സെന്‍സിലല്ല ഈ പോസ്റ്റ് സ്വീകരിക്കപ്പെട്ടത്. എണ്ണമറ്റ വിമര്‍ശനങ്ങളാണ് സംവിധായകന്‍ ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്.
സാനിയ ഒരു ചിത്രത്തിനായി പോസ് ചെയ്തതാണെങ്കില്‍ കുഴപ്പമില്ല, എന്നാല്‍ ഇന്ത്യയ്ക്കുവേണ്ടി സാനിയ മല്‍സരിച്ച സമയത്തെ ചിത്രമാണിത്. ഇത് ഇങ്ങനെ ഉപയോഗിക്കരുതെന്നു ഒരാള്‍ അഭിപ്രായപ്പെടുന്നു. സണ്ണി ലിയോണിന്‍റെ ചിത്രമാണ് ഇങ്ങനെ പോസ്റ്റ് ചെയ്തതെങ്കില്‍ പ്രതികരിക്കില്ലായിരുന്നുവെന്നും എന്നാല്‍ ഇന്ത്യയുടെ അഭിമാനമാണ് സാനിയ. അവരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നുമുള്ള കമന്‍റ് മറ്റൊരാള്‍ പങ്കുവയ്ക്കുന്നു.
എന്തായാലും സാനിയയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചിരിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. സാനിയയുടെ നിരവധി ചിത്രങ്ങള്‍ ലഭിക്കുമായിരുന്നിട്ടും വര്‍മ്മ തെരഞ്ഞെടുത്ത ചിത്രം തെറ്റായിപോയെന്ന അഭിപ്രായമാണ് കൂടുതല്‍ പേരും ഉയര്‍ത്തുന്നത്. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും രാംഗോപാല്‍ വര്‍മ്മ ചിത്രം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.
Post Your Comments